വെസ്‌റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തോടെ പരമ്പര (3–1) ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ നാട്ടിലെ തുടർച്ചയായ ആറാം പരമ്പര വിജയമാണിത്.
വിന്‍ഡീസ് ഉയർത്തിയ 105 റൺസ് വിജയലക്ഷ്യം 14.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. രോഹിത് ശർമ (56 പന്തിൽ 63)അർധസെഞ്ചുറി നേടി. ക്യാപ്‌റ്റന്‍ വിരാട് കോഹ്‍ലി 29 പന്തിൽ 33 റൺസെടുത്തു.
അഞ്ച് പന്തിൽ ആറു റണ്‍സ് മാത്രമെടുത്ത ശിഖർ ധവാനാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ധവാനെ ഒഷെയ്ൻ തോമസ് ബൗൾഡാക്കുകയായിരുന്നു. വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തിൽ സമനിലയായിരുന്നു.
കാര്യവട്ടത്ത് ബാറ്റിംഗ് വെടിക്കെട്ട് പ്രതീക്ഷിച്ച് എത്തിയ ആരാധകര്‍ക്ക് നിരാശ മാത്രമായിരുന്നു ഫലം. പ്രതീക്ഷകള്‍ കാറ്റില്‍ പറത്തി വിന്‍ഡീസ് 31.5 ഓവറിൽ 104 റൺസിന് പുറത്താകുകയായിരുന്നു.
നാല് വിക്കറ്റ് വീഴ്ത്തിയ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ പേസര്‍മാരായ ബുമ്രയും ഖലീല്‍ അഹമ്മദുമാണ് തിരുവന്തപുരത്ത് വിന്‍ഡീന്റെ നടുവൊടിച്ചത്. ഭുവനേശ്വര്‍ കുമാറും കുല്‍ദീപും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
കിറാന്‍ പവൽ (നാല് പന്തില്‍ പൂജ്യം), ഷായ് ഹോപ് (അഞ്ച് പന്തിൽ പൂജ്യം), മാർലൺ സാമുവൽസ് (38 പന്തിൽ 24), ഷിമോൻ ഹെയ്റ്റ്മർ (11 പന്തിൽ ഒൻപത്) റോമാൻ പവൽ (39 പന്തിൽ 16), ഫാബിയൻ അലൻ (11 പന്തിൽ നാല്), ജേസൺ ഹോൾഡർ (33 പന്തിൽ 25), കീമോ പോൾ (18 പന്തിൽ അഞ്ച്), കെമാർ റോച്ച് (15 പന്തിൽ അഞ്ച്), ഒഷെയ്ൻ തോമസ് (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ വിൻഡീസ് താരങ്ങളുടെ സ്കോറുകൾ. ദേവേന്ദ്ര ബിഷൂ എട്ടു റൺസുമായി പുറത്താകാതെ നിന്നു.
9.5 ഓവറില്‍ ഒരു മെയ്ഡിനടക്കം 34 റണ്‍സ് വഴങ്ങിയാണ് ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയത്. ഖലീല്‍ അഹമ്മദ് ഏഴോവറില്‍ 29ഉം ബുമ്ര ആറോവറില്‍ 11ഉം റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി.
സ്‌കോര്‍ ഒന്നില്‍ നില്‍ക്കേ ആദ്യ ഓവറില്‍ പൂജ്യനായി പൗളിയെ ഭുവനേശ്വര്‍ ധോണിയുടെ കൈയ്യിലെത്തിച്ചു. ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കെതെ നായകന്‍ ഷായ് ഹോപ്പിന്റെ കുറ്റി ബുമ്രയും തെറിപ്പിച്ചതോടെ വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നു.