അടുത്ത മാസം സിംബാബ്വെയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന നടക്കുന്ന ഏകദിന, ട്വന്റി20, ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എം എസ് ധോണിയാണ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമിനെ വിരാട് കോഹ്ലി നയിക്കും. മലയാളിയായ കര്‍ണാടക സ്വദേശി കരുണ്‍ നായരടക്കം ടീമില്‍ അഞ്ച് പുതുമുഖങ്ങളുണ്ട്. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി20യുമാണ് പര്യടനത്തിലുള്ളത്.
സിംബാബ്വെയ്ക്കെതിരെയുള്ള മത്സരങ്ങളില്‍ ഉപനായകന്‍ വിരാട് കോഹ്ലി, ഓപ്പണര്‍മാരായ ധവാന്, രോഹിത് ശര്‍മ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. കെ എല്‍ രാഹുല്‍, അമ്പാട്ടി റായിഡു, അക്ഷര്‍ പട്ടേല്‍, കേദാര്‍ ജാദവ്, ജയ്ദേവ് ഉനദ്കദ് എന്നിവരെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹരിയാന ലെഗ്സ്പിന്നര്‍ യുവേന്ദ്ര ചഹാല്‍, ജയന്ത് യാദവ്, ഫൈസ് ഫസല്‍, മന്ദീപ് സിംഗ്, കരുണ്‍ നായര്‍ എന്നിവരാണ് ടീമിലെ പുതുമുഖതാരങ്ങള്‍.