അസാധാരണമായ വിജയം. ട്വൻറി 20 ലോകകപ്പിൻറെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയെ ആറുവിക്കറ്റിന് തകർത്ത് ഇന്ത്യ സെമിയിൽ പ്രവേശിച്ചു. ഓസ്ട്രേലിയ ഉയർത്തിയ 161 റൺസ് വിജയലക്‌ഷ്യം അഞ്ചുപന്തുകൾ ബാക്കിനിൽക്കെ മറികടന്നാണ് ഇന്ത്യ സെമി പ്രവേശനം നടത്തിയത്. 51 പന്തുകളിൽ 82 റൺസ് നേടി പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്.
രോഹിത് ശർമ(12), ശിഖർ ധവാൻ(13), റെയ്‌ന(10) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്‌മാൻമാർ. ഓസ്ട്രേലിയയ്ക്കുവേണ്ടിഹെയ്സൽവുഡ്, ഫോക്‌നർ, മാക്സ്‌വെൽ, സാമ്പ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പത്തോവർ പിന്നിടുന്നതിനിടെ 80 റൺസിൽ എത്തിയ ഓസീസിന് ആ സമയത്ത് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഖാവാജ(26), വാർണർ(6) സ്മിത്ത്(2) എന്നിവരാണ് ആദ്യം പുറത്തായത്. യുവരാജിനും അശ്വിനും നെഹ്രയുമായിരുന്നു ആ വിക്കറ്റുകൾ സ്വന്തമാക്കിയത്.
പാണ്ഡ്യ നാലോവറിൽ 36 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. നെഹ്ര, ബൂംറ, അശ്വിൻ, യുവരാജ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.