ജോലിഭാരം അമിതമായതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം എ ബി ഡിവില്ലിയേഴ്സ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് അന്ന് താരം തയ്യാറായിരുന്നില്ലെങ്കിലും ഇപ്പോള്‍ അദ്ദേഹം തന്നെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു.
“ക്രിക്കറ്റ് ആസ്വദിച്ച് കളിക്കണമെന്നാണ് എനിക്ക് ആഗ്രഹം. അതിനുവേണ്ടി ചില മാറ്റങ്ങള്‍ വരണമെന്ന് വര്‍ഷങ്ങളായി ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ വര്‍ഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നത് എനിക്ക് ആസ്വദിക്കാന്‍ കഴിയുന്നില്ല. അത് എന്നില്‍ തന്നെ ആശങ്കയുണര്‍ത്തുന്നു. ഇക്കാര്യം ജനങ്ങളോട് തുറന്നുപറയണമെന്ന് കരുതിയിരിക്കുമ്പോള്‍ അതില്‍ നിന്ന് ചില കാര്യങ്ങള്‍ ചോര്‍ന്ന് പുറംലോകമറിയുന്നു” - ഡിവില്ലിയേഴ്സ് പ്രതികരിച്ചു.