ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം എ ബി ഡിവില്ലിയേഴ്സ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജോലിഭാരം കൂടിയതിനാല്‍ ടെസ്റ്റില്‍ നിന്ന് വിടപറയുന്നതിനെക്കുറിച്ച് ഗൌരവമായി താരം ആലോചിക്കുന്നതായാണ് വിവരം.
ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും ദക്ഷിണാഫ്രിക്കയുടെ ഏറ്റവും അവിഭാജ്യ ഘടകമാണ് ഡിവില്ലിയേഴ്സ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ജോലിഭാരം വളരെ കൂടുതലാണ്. പരമ്പരകളില്‍ നിന്ന് പരമ്പരകളിലേക്ക് തുടര്‍ച്ചയായി യാത്ര ചെയ്യുമ്പോള്‍ മനസികമായും ശാരീരികമായും ഡിവില്ലിയേഴ്സ് ഏറെ സമ്മര്‍ദ്ദം അനുഭവൈക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തന്നെ ഇങ്ങനെ എല്ലാ ഫോര്‍മാറ്റിലും തുടര്‍ച്ചയായി ചാര്‍ട്ട് ചെയ്യുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതരുടെ നടപടിയില്‍ ഡിവില്ലിയേഴ്സിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തന്‍റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ അങ്ങേയറ്റം സന്തോഷവാനായ താരം പക്ഷേ ഇടവേളകളില്ലാത്ത ഷെഡ്യൂളുകളില്‍ അതൃപ്തനാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമല്ല ഡിവില്ലിയേഴ്സിന് കളിക്കേണ്ടത്. ഐ പി എല്ലും മറ്റ് ആഭ്യന്തര മത്സരങ്ങളിലും പങ്കെടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നെങ്കിലും വിട്ടുനില്‍ക്കാനാണ് അദ്ദേഹം ആലോചിക്കുന്നത്.