ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയലക്‌ഷ്യം 161

ഞായര്‍, 27 മാര്‍ച്ച് 2016 (21:13 IST)
ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 161 . ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. ആദ്യ എട്ടോവറിൽ ഓസീസ് ആധിപത്യം പുലർത്തിയതൊഴിച്ചാൽ ഓസ്ട്രേലിയൻ ബാറ്റ്‌സ്മാൻമാരെ നിയന്ത്രിച്ച് നിർത്താൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞു. 
 
പത്തോവർ പിന്നിടുന്നതിനിടെ 80 റൺസിൽ എത്തിയ ഓസീസിന് ആ സമയത്ത് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഖാവാജ(26), വാർണർ(6) സ്മിത്ത്(2) എന്നിവരാണ് ആദ്യം പുറത്തായത്. യുവരാജിനും അശ്വിനും നെഹ്രയുമായിരുന്നു ആ വിക്കറ്റുകൾ സ്വന്തമാക്കിയത്.
 
പിന്നീട് ആരോൺ ഫിഞ്ചിനെ പാണ്ഡ്യ വീഴ്ത്തി. ഫിഞ്ച് 43 റൺസെടുത്തു. 31 റൺസെടുത്ത മാക്സ്‌വെല്ലിനെ ബൂംറ ബൗൾഡാക്കി. 10 റൺസെടുത്ത ഫോക്‌നറെ പാണ്ഡ്യ പുറത്താക്കി.
 
പാണ്ഡ്യ നാലോവറിൽ 36 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. നെഹ്ര, ബൂംറ, അശ്വിൻ, യുവരാജ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

വെബ്ദുനിയ വായിക്കുക