ഉദ്ഘാടനമത്സരത്തില്‍ 331ല്‍ ന്യൂസിലന്‍ഡ്

Webdunia
ശനി, 14 ഫെബ്രുവരി 2015 (08:31 IST)
പതിനൊന്നാമത് ലോകകപ്പ് ക്രിക്കറ്റിന് ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ തുടക്കമായി. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ് ബോളിങ് തെരഞ്ഞെടുത്തു.
 
ടീം: ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ബ്രണ്ടന്‍ മക്കല്ലം (ക്യാപ്റ്റന്‍), കെയ്ന്‍ വില്ല്യംസണ്‍, റോസ് ടെയ്‌ലര്‍, ഗ്രാന്റ് എലിയട്ട്, കോറി ആന്‍ഡേഴ്‌സണ്‍, ലൂക്ക് റോഞ്ചി, ഡാനിയല്‍ വെട്ടോറി, ടിം സൗത്തി, ആഡം മില്‍നെ, ട്രെന്റ് ബോള്‍ട്ട്.
 
ശ്രീലങ്ക: തിലകരത്‌നെ ദില്‍ഷന്‍, ലാഹിരു തിരുമനെ, കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധനെ, ആഞ്ചലോ മാത്യൂസ് (ക്യാപ്റ്റന്‍), ദിമുത് കരുണരത്‌നെ, ജീവന്‍ മെന്‍ഡിസ്, നുവാന്‍ കുലശേഖര, സുരംഗ ലക്മല്‍, രംഗണ ഹെറാത്ത്, ലസിത് മലിംഗ.
 
ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡ് മികച്ച സ്‌കോറാണ് നേടിയിരിക്കുന്നത്‍. നിശ്ചിത 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 331 എന്ന നിലയിലാണ് ന്യൂസിലന്‍ഡ്‍.
 
കോറി ആന്‍ഡേഴ്‌സണ്‍ ആണ് ന്യൂസിലന്‍ഡിന്റെ ടോപ്പ് സ്‌കോറര്‍. 46 പന്തില്‍ എട്ട് ബൗണ്ടറിയും രണ്ട് സിക്‌സുമുള്‍പ്പെടെ 75 റണ്‍സെടുത്ത ആന്‍ഡേഴ്‌സണ്‍ ഇന്നിങ്‌സിലെ അവസാന പന്തിലാണ് പുറത്തായത്.