അടിച്ചു പറത്തി രോഹിത്ത്, സിഡ്നി ഏകദിനം ആവേശകരമായ അന്ത്യത്തിലേക്ക്

Webdunia
ശനി, 12 ജനുവരി 2019 (15:26 IST)
പുതുവര്‍ഷത്തിലെ ഇന്ത്യയുടെ ആദ്യ ഏകദിനത്തില്‍ അടിച്ചു പറത്തി ഹിറ്റ്മാന് രോഹിഥ് ശർമ. 110 പന്തിലാണ് രോഹിത് സെഞ്ചുറി പൂര്‍ത്താക്കിയത്. 95 ബോളില്‍ 51 റണ്‍സ് നേടിയ ധോണി മടങ്ങിയതിന് ശേഷം ദിനേശ് കാര്‍ത്തിക്കുമായി ചേര്‍ന്ന് സഖ്യത്തിന് രോഹിത് ശ്രമിച്ചെങ്കിലും ഓസീസ് ബൗളിംഗിന് മുന്നില്‍ കാര്‍ത്തിക്ക് തകര്‍ന്ന ജഡെജയുമായി ക്രീസിൽ പൊരുതുകയാണ് രോഹിത്.   
 
മകൾ പിറന്നതിനു ശേഷമുള്ള ആദ്യ രാജ്യാന്തര മൽസരത്തിൽ ഇന്ത്യൻ പ്രതീക്ഷകളെ തോളിലേറ്റുന്നത് രോഹിതാണ്. രോഹിതിന്റെ സെഞ്ചുറിയുടെയും ധോണിയുടെ അർധസെഞ്ചുറിയുടെയും മികവിൽ 43 ഓവർ പൂർത്തിയാകുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് എന്ന നിലയിലാണ് ഇന്ത്യ.  
 
ശിഖർ ധവാൻ (പൂജ്യം), വിരാട് കോഹ്‍ലി (മൂന്ന്), അമ്പാട്ടി റായുഡു (പൂജ്യം), ദിനേഷ് കാർത്തിക് (12) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. ഓസ്ട്രേലിയയ്ക്കായി ജൈ റിച്ചാർഡ്സൻ മൂന്നും അരങ്ങേറ്റ മൽസരം കളിക്കുന്ന ജേസൺ ബെഹ്റൻഡ്രോഫ് രണ്ടു വിക്കറ്റും വീഴ്ത്തി.   

അനുബന്ധ വാര്‍ത്തകള്‍

Next Article