‘സച്ചിന്‍ രാജാവെങ്കില്‍ കോഹ്ലി രാജകുമാരന്‍‘

Webdunia
ചൊവ്വ, 5 നവം‌ബര്‍ 2013 (09:28 IST)
PRO
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പകരക്കാരനാകാന്‍ വിരാട് കോഹ്‌ലിക്ക് കഴിയുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. സച്ചിന്‍ രാജാവാണെങ്കില്‍ കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റിലെ രാജകുമാരനാണെന്നും ചാപ്പല്‍ പറഞ്ഞു.

ഓസ്‌ട്രേലിയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ ഓസീസ് നായകന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഭാവിയില്‍ സച്ചിനെ പോലെ ഓസീസ് താരങ്ങളുടെ പേടിസ്വപ്‌നം കോഹ്‌ലിയായിരിക്കും. വേഗത്തില്‍ പുറത്താക്കാന്‍ എതിരാളികള്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ താരമെന്ന ഖ്യാതിയും സച്ചിനില്‍ നിന്നും കോഹ്‌ലിയിലേക്ക് എത്തിചേര്‍ന്നെന്നും ചാപ്പല്‍ പറഞ്ഞു.