ഹൈദരാബാദ് സണ്‍റൈസേഴ്സിന്റെ നായകന്‍ ശിഖര്‍ ധവാന്‍

Webdunia
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2013 (09:42 IST)
PTI
PTI
ശിഖര്‍ ധവാന്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിന്റെ നായകനായി. ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 യ്ക്കുള്ള ഹൈദരാബാദ് സണ്‍റൈസേഴ്സ് ടീമിനെയാണ് ധവാന്‍ നയിക്കുക. ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയ്ക്ക് പകരമാണ് ധവാനെ നായകനാക്കിയത്.

ഹൈദരാബാദ് സണ്‍റൈസേഴ്സിന്റെ സ്ഥിരം നായകനായ കുമാര്‍ സംഗക്കാര ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ ലങ്കന്‍ ടീം കണ്ടുരത മെറൂണ്‍സിന് വേണ്ടി മത്സരിക്കുന്നതുകൊണ്ടാണ് ധവാന്‍ സണ്‍റൈസേഴ്സിന്റെ നായകനായത്.

ധവാന്‍ നയുക്കുന്ന ഹൈദരാബാദ് സണ്‍റൈസേഴ്സിന്റെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരം കണ്ടുരത മെറൂണ്‍സിനെതിരെയാണ്. ചൊവ്വാഴ്ചയാണ് ഇവര്‍ തമ്മിലുള്ള മത്സരം നടക്കുന്നത്.