ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ താല്‍ക്കാലികമായി തങ്ങളുടെ പച്ച ജേഴ്സി ഉപേക്ഷിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടാനൊരുങ്ങുന്നത് പിങ്ക് ജേഴ്‌സിയണിഞ്ഞ്.
സ്തനാര്‍ബുധത്തെ കുറിച്ചുള്ള അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്കന്‍ ടീം താല്‍ക്കാലികമായി പച്ച ജേഴ്‌സി ഉപേക്ഷിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് പിങ്ക് ജേഴ്‌സിയണിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്.
മത്സരത്തിനെത്തുന്ന കാണികളോടും പരമാവധി പിങ്ക് വസ്ത്രമണിഞ്ഞ് എത്താന്‍ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.