സച്ചിന്‍ രാജ്യസഭാംഗത്വം സീകരിച്ചത് അമ്പരപ്പുണ്ടാക്കുന്നു: സഞ്ജയ് മഞ്ജരേക്കര്‍
വെള്ളി, 27 ഏപ്രില്‍ 2012 (19:53 IST)
PRO
PRO
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭാ അംഗത്വം സ്വീകരിച്ചത് അമ്പരിപ്പിക്കുന്നുവെന്ന് മുന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ സച്ചിന്‍ പരിശീലകനായോ സാമൂഹികപ്രവര്‍ത്തികളിലോ ബിസിനസിലോ ഏര്‍പ്പെടുമെന്നായിരുന്നു താന്‍ കരുതിയതെന്നും സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
ജനകീയ പ്രശ്നങ്ങളില്‍ പൊതുവേ അഭിപ്രായം പറയാത്ത സച്ചിന്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകുന്നത് തീര്‍ത്തും അപ്രതീക്ഷിതമാണ്. രാജ്യസഭാ സീറ്റ് സ്വീകരിച്ച സച്ചിന്റെ നടപടി ഞെട്ടലുണ്ടാക്കിയെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. സച്ചിന് പുറമേ നടി രേഖയേയും വ്യവസായ പ്രമുഖയും അനു ആഗയേയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു.