സച്ചിന്‍ പുറത്തായി; ആരാധകര്‍ക്ക് നിരാശ

Webdunia
വ്യാഴം, 7 നവം‌ബര്‍ 2013 (12:48 IST)
PRO
വിടവാങ്ങല്‍ പരമ്പരയിലെ ആദ്യടെസ്റ്റില്‍ സച്ചിന്‍ 10 റണ്‍സെടുത്തു പുറത്തായി. ഷില്ലിംഗ് ഫോര്‍ഡിന്റെ പന്തിലാണ് സച്ചിന്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയത്.

സച്ചിന്‍ കഴിഞ്ഞദിവസം ഫോര്‍ഡിനെയും എല്‍‌ബിഡബ്ളിയുവിന് സച്ചിന്‍ കുടുക്കിയിരുന്നു. അതിന്മറുപടിയായാണ് സച്ചിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്.

തന്റെ നൂറ്റിത്തൊണ്ണൂറ്റിയൊന്‍പതാം ടെസ്റ്റില്‍ മൂന്നൂറ്റി ഇരുപത്തിയെട്ടാം ഇന്നിംഗ്സിനായിറങ്ങുന്ന സച്ചില്‍ ഇതുവരെ 15,837 റണ്‍സ് നേടിയിട്ടുണ്ട്.

മുരളീവിജയിന്റെയും ധവാന്റെയും വിക്കറ്റുകള്‍ നഷ്ടമായതിനെത്തുടര്‍ന്നാണ് നാലാം സ്ഥാനത്ത് സച്ചിന്‍ ക്രീസിലിറങ്ങിയത്. സച്ചിനെ പുറത്താക്കിയ പന്തില്‍ ചില സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എപ്പോഴത്തെയും പോലെ അമ്പയറുടെ തീരുമാനം ചോദ്യം ചെയ്യാതെ സച്ചിന്‍ പോകുകയായിരുന്നു.