സച്ചിനെ ഇന്ത്യന്‍ ക്രിക്കറ്റിന് ആവശ്യമുണ്ട്!

ശനി, 20 ഏപ്രില്‍ 2013 (17:06 IST)
PTI
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്‍റെ നാല്‍പ്പതാം ജന്‍‌മദിനം ആഘോഷിക്കാനൊരുങ്ങുകയായിരിക്കാം. പക്ഷേ ഇന്നും ഇന്ത്യന്‍ ക്രിക്കറ്റിന് സച്ചിന്‍ എന്നാല്‍ എല്ലാമെല്ലാമാണ്. സച്ചിനെ ഇന്ത്യന്‍ ക്രിക്കറ്റിന് ആവശ്യമുണ്ടെന്ന് പറയുന്നത് മറ്റാരുമല്ല, ബി സി സി ഐ പ്രസിഡന്‍റ് എന്‍ ശ്രീനിവാസനാണ്.

“ഇന്ത്യന്‍ ക്രിക്കറ്റിന് സച്ചിനെ ഇനിയും ആവശ്യമുണ്ട് എന്നതില്‍ എനിക്ക് സംശയമൊന്നുമില്ല” - ശ്രീനിവാസന്‍ വ്യക്തമാക്കി.

നാല്‍പ്പതാം ജന്‍‌മദിനം അടുത്തെത്തിയിരിക്കെ ക്രിക്കറ്റില്‍ സച്ചിന്‍ അത്ര ഫോമിലൊന്നുമല്ല. “അദ്ദേഹത്തെ തനിയെ വിടുക. അദ്ദേഹം മികവിലേക്ക് തിരിച്ചുവരാന്‍ വലിയ പരിശ്രമം നടത്തുമെന്ന് എനിക്കുറപ്പുണ്ട്” - ശ്രീനിവാസന്‍ വ്യക്തമാക്കി.

“ഇന്ത്യന്‍ ക്രിക്കറ്റ് ഐക്കണായ സച്ചിന് സമാന്തരമായി മറ്റൊരാളില്ല. അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ബ്രാന്‍ഡ് അദ്ദേഹമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല” - ശ്രീനിവാസന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക