ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ പിടിമുറുക്കുന്നു

Webdunia
ശനി, 11 ജനുവരി 2014 (16:47 IST)
PRO
യൂനിസ്‌ ഖാന്റെയും(62) മിസ്ബാ ഉള്‍ ഹഖിന്റെയും(52) അര്‍ധ സെഞ്ചുറികളുടെ മികവില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാന്‍ പിടിമുറുക്കുന്നു.

മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ മൂന്നു വിക്കറ്റിന്‌ 132 റണ്‍സിലെത്തി. ഇന്നിങ്ങ്സ്‌ തോല്‍വി ഒഴിവാക്കാന്‍ ഇനിയും 93 റണ്‍സ്‌ കൂടി വേണം. 19 റണ്‍സിനു മൂന്നു വിക്കറ്റ്‌ നഷ്ടമായി ദയനീയ നിലയിലെത്തിയ പാക്കിസ്ഥാനെ യൂനിസും മിസ്ബായും ചേര്‍ന്നു രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടുപേരും കൂടി നാലാം വിക്കറ്റില്‍ 113 റണ്‍സെടുത്തിട്ടുണ്ട്‌.

നേരത്തേ 223 റണ്‍സിന്റെ ലീഡെടുത്ത്‌ ശ്രീലങ്ക 388 റണ്‍സില്‍ പുറത്തായി. ജയവര്‍ധന 129 റണ്‍സെടുത്തു. പാക്കിസ്ഥാന്‍ ആദ്യ ഇന്നിങ്ങ്സില്‍ 165 റണ്‍സിനു പുറത്തായിരുന്നു.