ശ്രീനിവാസന് ചുമതല കൊടുക്കരുത്: സുപ്രീം കോടതി

ബുധന്‍, 16 ഏപ്രില്‍ 2014 (13:22 IST)
PRO
PRO
എന്‍ ശ്രീനിവാസന് ചെറിയ ചുമതലകള്‍ പോലും ബിസിസിഐ യില്‍ കൊടുക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി. ഐപി‌എല്‍ ഒത്തുകളി വിവദവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ജസ്റ്റിസ് മുദ്ഗല്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്റെ പേരുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.

റിപ്പോര്‍ട്ടില്‍ 13 കളിക്കരുടെ പേരുണ്ടെന്ന് സമ്മതിച്ച കോടതി പക്ഷെ അവരുടെ പേരുകള്‍ പറയാന്‍ വിസമ്മതിച്ചു. ഇന്ത്യന്‍ ടീം ക്യപ്റ്റനും ഐപി‌എല്‍ ചെന്നൈ ടീമംഗവുമായ മഹേന്ദ്രസിംഗ് ധോണിയുടെ മൊഴിയുടെ ശബ്ദരേഖയുടെ പതിപ്പ് നല്‍കണമെന്ന് ബിസിസിഐയുടെ അപേക്ഷ കോടതി തള്ളി.

ഐസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീനിവാസന്‍ തന്നെ ബിസിസിഐ അധ്യക്ഷനാക്കി തിരികെ നിയമിച്ച് കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം വന്നത്.

വെബ്ദുനിയ വായിക്കുക