വിരമിക്കലിനോട് ഇനിയും പൊരുത്തപ്പെടാനായിട്ടില്ല; സച്ചിന്‍ മകനോടൊപ്പം ക്രിക്കറ്റ് കളിക്കും!

Webdunia
ചൊവ്വ, 17 ഡിസം‌ബര്‍ 2013 (11:04 IST)
PTI
PTI
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇനി ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ ഇറങ്ങില്ല എന്ന യാഥാര്‍ത്ഥ്യത്തോട് ഇതുവരെ പൊരുത്തപ്പെട്ടിട്ടില്ലെന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍. വിരമിച്ചെങ്കിലും മകനൊപ്പം ക്രിക്കറ്റ് കളിക്കും. ക്രിക്കറ്റ് മത്സരങ്ങള്‍ കാണുന്നത് താന്‍ ഇപ്പോള്‍ ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റില്‍നിന്ന് ഒരിക്കലും തനിക്ക് അകന്ന് നില്‍ക്കാന്‍ സാധിക്കില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു. കഴിഞ്ഞ മാസം മുതല്‍ കുടുംബവുമൊത്ത് കൂടുതല്‍ സമയം ചെലവഴിച്ച് വരുകയാണ്. ഭാവിയിലും അത് തുടരുമെന്നും സച്ചിന്‍ വ്യക്തമാക്കി.

നവംബര്‍ 16നാണ് 24വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തോട് സച്ചിന്‍ വിടപറഞ്ഞത്. നാല്‍പതാമത്തെ വയസില്‍ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച ഇന്ത്യയുടെ ക്രിക്കറ്റ് ദൈവത്തിന് അതേദിവസം ഭാരതരത്‌ന പുരസ്‌കാരവും നല്‍കിയിരുന്നു.