ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് നിര ഇന്ത്യയുടേതെന്ന് ധോണി

തിങ്കള്‍, 17 ജൂണ്‍ 2013 (14:44 IST)
PRO
ടീമിലേക്കുള്ള യുവരക്തങ്ങളുടെ വരവാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് റൗണ്ടില്‍ മൂന്ന് മത്സരങ്ങളുടെയും വിജയത്തിന്റെ കാരണമെന്ന് ധോണി. ചുറുചുറുക്കുള്ള ടീമായി മാറിയ ഇന്ത്യ ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് നിരയാണെന്നും ധോണി അവകാശപ്പെട്ടു.

ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് റൗണ്ടില്‍ മൂന്ന് മത്സരങ്ങളും ജയിച്ചെങ്കിലും ആഹ്ളാദിക്കാന്‍ സമയമായിട്ടില്ലെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ മുന്നറിയിപ്പ്.

ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടുന്നതു വരെ വിജയങ്ങളില്‍ മതിമറക്കാതെ കളിയില്‍ ശ്രദ്ധിക്കണമെന്നാണ് പാകിസ്ഥാനെതിരായ മത്സരശേഷം ധോണി ടീമംഗങ്ങളെ ഓര്‍മ്മിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക