ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധം ഇന്ത്യയില്‍

ചൊവ്വ, 16 ഏപ്രില്‍ 2013 (17:04 IST)
PRO
തോക്കും ബോംബും എന്തിന് അണുബോംബു പോലും പൊട്ടിച്ചാല്‍ പേടിയില്ലാത്ത പലരാജ്യങ്ങളും പേടിക്കുന്ന ഒരായുധമുണ്ട് ഇന്ത്യയ്ക്ക് .

ലോകത്തിലെ പലരാജ്യങ്ങളിലെയും പ്രശസ്തര്‍ ആ ആയുധത്തിനു മുന്നില്‍ വിരണ്ടുപോയിട്ടുണ്ട്. ആ ആയുധം പുറത്തെടുത്തപ്പോഴെല്ലാം റെക്കോര്‍ഡുകള്‍ പിറന്നിട്ടുണ്ട്.

എസ് ജി എന്ന ഇന്ത്യന്‍ ഫാക്ടറിയിലാണത്രെ ഈ ഭാരമേറിയ ആയുധം നിര്‍മ്മിക്കുന്നത്. പറഞ്ഞുവരുന്നത് സച്ചിന്റെ ബാറ്റിനെപ്പറ്റിയാണ്

സച്ചിന്റെ ബാറ്റിനപ്പറ്റി നിരവധി ചര്‍ച്ചകളും വാര്‍ത്തകളുമാണ് പ്രചരിച്ചത്. സച്ചിന്റെ ബാറ്റ് കമ്പ്യൂട്ടര്‍ നിയന്ത്രിതമാണെന്നു വരെ ചില എതിര്‍കളിക്കാര്‍ പ്രചരിപ്പിച്ചു കളഞ്ഞു.

അപ്പോഴേക്കെ ബാറ്റ്കൊണ്ട് മാത്രം മറുപടി നല്‍കിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പലപ്പോഴും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ബാറ്റ് ലേലത്തില്‍ നല്‍കി മാതൃക കാട്ടി


സച്ചിന്റെ ബാറ്റ് കൊതിച്ചവര്‍- അടുത്ത പേജ്

PRO
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിനോട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് അഭിനിവേശമായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനാണ് തന്റെ സ്റ്റാന്‍ഡിങ് മൈ ഗ്രൌണ്ട് എന്ന ആത്മകഥയില്‍ വെളിപ്പെടുത്തിയത്.

1998ലെ പരമ്പരയില്‍ സച്ചിന്‍ ഉപയോഗിച്ച ബാറ്റിനോടാണ് ഓസ്‌ട്രേലിയയുടെ താരങ്ങള്‍ക്ക് മോഹം തോന്നിയത്. ആ ബാറ്റിന്റെ പകര്‍പ്പുകള്‍ പലരും സ്വന്തമാക്കുകയും ചെയ്തിരുന്നതായും ഹെയ്ഡന്‍ പറയുന്നു.

കായികോല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ബ്രിസ്‌ബേണിലെ ഒരു ഫാക്ടറിയില്‍ സച്ചിന്റെ ബാറ്റിന്റെ പ്രത്യേക പകര്‍പ്പുകള്‍ നിര്‍മിക്കുകയും ചെയ്തിരുന്നതായി ഹെയ്ഡന്‍ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു.

വില്‍പ്പനയിലും ഒരു സച്ചിന്‍ റെക്കോര്‍ഡ്- അടുത്ത പേജ്

PRO
മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ബാറ്റ്‌ ലേലത്തില്‍ പോയത്‌ 42 ലക്ഷം രൂപയ്‌ക്ക്. ഇന്ത്യയിലെയും വിദേശത്തേയും 25 കായിക താരങ്ങള്‍ ഉപയോഗിച്ച വസ്‌തുക്കളുടെ ലേലത്തിലാണു സച്ചിന്റെ ബാറ്റ്‌ ഒന്നാംസ്‌ഥാനം നേടിയത്‌.

ക്രൈസ്‌റ്റ് ചര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരേ നടന്ന ഏകദിനത്തില്‍ ഈ ബാറ്റുപയോഗിച്ചാണു സച്ചിന്‍
സെഞ്ചുറി നേടിയത്.

വെബ്ദുനിയ വായിക്കുക