ലങ്കയ്ക്ക് വിജയലക്‍ഷ്യം 278

Webdunia
ലോകകപ്പ്‌ ക്രിക്കറ്റില്‍ ഗ്രൂപ്പ്‌ എ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക്‌ 278 റണ്‍സിന്‍റെ വിജയലക്‍ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ മിസ്ബ ഉള്‍ ഹഖിന്‍റെ(83)യും യൂനിസ്ഖാന്‍റെ‌(72)യും അര്‍ദ്ധസെഞ്ച്വറികളുടെ ബലത്തില്‍ 277 റണ്‍സാണ് എടുത്തത്.

ആദ്യം തകര്‍ന്ന പാകിസ്ഥാന് യൂനിസിന്‍റെയും മിസ്ബയുടെയും പക്വമായ ബാറ്റിംഗാണ്‌ മാന്യമായ സ്കോര്‍ സമ്മാനിച്ചത്‌. ലങ്കയ്ക്ക്‌ വേണ്ടി തിസാര പെരേരയും ഹെറാത്തും രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്ത്തി. മാത്യൂസും മുരളീധരനും ഓരോ വിക്കറ്റ്‌ വീതം നേടി.