രാഷ്ട്രീയവും കായികവും കൂട്ടിക്കുഴയ്ക്കരുതെന്ന് പ്രധാനമന്ത്രി

Webdunia
വെള്ളി, 31 മെയ് 2013 (12:57 IST)
PRO
രാഷ്ട്രീയവും കായികവും കൂട്ടിക്കുഴയ്ക്കരുതെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഐപിഎല്‍ വാതിവെയ്പ്പ് വിവാദങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ടു കൂടുതല്‍ പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ വികസനം പരിഗണനയിലുണ്ട്. മന്ത്രിസഭയില്‍ നിരവധി ഒഴിവുകളുള്ളതു നികത്തുമെന്നും അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധിയുമായി അഭിപ്രായ വ്യത്യാസമില്ല. പ്രധാന വിഷയങ്ങളില്‍ സോണിയ ഗാന്ധിയുമായി ആലോചിച്ച ശേഷമാണു തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.