രഞ്ജി ട്രോഫി; കര്‍ണാടകയ്ക്ക് മികച്ച ലീഡ്

Webdunia
ശനി, 1 ഫെബ്രുവരി 2014 (13:13 IST)
PRO
രഞ്ജി ട്രോഫി ഫൈനലില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ കര്‍ണടകയ്ക്ക് മികച്ച ലീഡ്. മൂന്നാംദിനം മത്സരം നിര്‍ത്തുമ്പോള്‍ കര്‍ണാടക ഒന്നാമിന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 474 റണ്‍സെടുത്തു.

മൂന്നുവിക്കറ്റ് കൈയിലിരിക്കേ, കര്‍ണാടയ്ക്ക് 169 റണ്‍സിന്റെ ലീഡായി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയുടെ ഒന്നാമിന്നിങ്‌സ് 305 റണ്‍സിന് അവസാനിച്ചിരുന്നു. രണ്ടാംദിനം സെഞ്ച്വറി തികച്ചിരുന്ന ഗണേഷ് സതീഷിന് പുറമേ, ലോകേഷ് രാഹുലും കര്‍ണാടകയ്ക്ക് വേണ്ടി സെഞ്ച്വറി (131) നേടി.