മൂത്രം ഒഴിച്ച് വിജയം കുളമാക്കിയ ക്രിക്കറ്റ് താരങ്ങള്‍ മാപ്പ് പറഞ്ഞു

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2013 (17:00 IST)
PRO
ഓവല്‍ ടെസ്റ്റിന്‌ ശേഷം പിച്ചില്‍ മൂത്രം ഒഴിച്ച സംഭവത്തില്‍ ഇംഗ്ലണ്ട്‌ താരങ്ങള്‍ മാപ്പ്‌ പറഞ്ഞു. ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ്‌ താരങ്ങളുടെ മാപ്പ് പറച്ചില്‍.

പ്രധാനപ്പെട്ട പരമ്പര ജയിച്ചപ്പോഴുണ്ടായ സന്തോഷത്തിലാണ്‌ ഇത്തരമൊരു സംഭവമുണ്ടായത്‌. പിച്ചില്‍ മൂത്രം ഒഴിച്ചത്‌ തെറ്റായിപ്പോയെന്നും ഖേദമുണ്ടെന്നും താരങ്ങള്‍ വ്യക്തമാക്കി.

പരമ്പര ഇംഗ്ലണ്ട്‌ 3-0ന്‌ നേടിയതിന്റെ ആഘോഷത്തിനൊടുവിലാണ്‌ താരങ്ങളുടെ മോശം പെരുമാറ്റമുണ്ടായത്‌. സംഭവം പുറത്തായതോടെ കടുത്ത വിമര്‍ശനമാണ്‌ ഇംഗ്ലണ്ട്‌ താരങ്ങള്‍ക്കെതിരേ ഉണ്ടായത്‌.