ബുച്ചിബാബു ക്രിക്കറ്റില്‍ കേരളം സെമിയില്‍

Webdunia
ബുധന്‍, 29 ഓഗസ്റ്റ് 2012 (13:05 IST)
PRO
PRO
ക്വാര്‍ട്ടര്‍ ഫൈനലില്‍ സൌരാഷ്ട്രയെ തകര്‍ത്ത് കേരളം ബുച്ചി ബാബു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തി. നാല് വിക്കറ്റിനാണ് കേരളം സൌരാഷ്ട്രക്കെതിരെ വിജയം നേടിയത്.

ടോസ്നേടി ബാറ്റിംഗിനിറങ്ങിയ സൌരാഷ്ട്ര 90 ഓവറില്‍ 397 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം രണ്ട് ഓവര്‍ ബാക്കിനില്‍ക്കേ ആറ് വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്.

സച്ചിന്‍ ബേബി (74), സഞ്ജു സാംസണ്‍ (66), റെയ്ഫി വിന്‍സെന്റ് ഗോമസ് (68) എന്നിവരുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറികളാണ് കേരളത്തെ വിജയിക്കാന്‍ സഹായകമായത്. നേരത്തെ ജയദേവ് ഷായുടെ (115) സെഞ്ച്വറിയും രാഹുല്‍ ധാവെയുടെ (80) അര്‍ദ്ധ സെഞ്ച്വറിയുമാണ് സൗരാഷ്ട്രയ്ക്ക് മികച്ച സ്കോര്‍ നല്‍കിയത്.

കേരളത്തിനുവേണ്ടി സച്ചിന്‍ ബേബി മൂന്ന് വിക്കറ്റ് നേടി. വ്യാഴാഴ്ച ബറോഡയെയാണ് കേരളം സെമിഫൈനലില്‍ നേരിടുന്നത്.