ഈ മാസം നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തിലെ ഏകദിന പരമ്പര പിടിക്കാനായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഐസിസി റാങ്കിംഗിലെ ഒന്നാംസ്ഥാനം നഷ്ടമാകും.
നിലവില്‍ 120 റാങ്കിംഗ് പോയിന്റുകളാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാമതുള്ള ഓസ്ട്രേലിയയ്ക്ക് 114 പോയിന്റുണ്ട്. ഓസ്ട്രേലിയയും ഇംഗ്ളണ്ടും തമ്മിലുള്ള ഏകദിന പരമ്പരയും തുടങ്ങാനിരിക്കുകയാണ്.
ഈ പരമ്പരയില്‍ ഓസ്ട്രേലിയ വിജയിക്കുകയും ഇന്ത്യ കീവിസില്‍ തോല്‍ക്കുകയും ചെയ്താല്‍ റാങ്കിംഗില്‍ മാറ്റമുണ്ടാകും. അഞ്ച് ഏകദിനങ്ങളാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മില്‍ നടക്കുന്നത്. ആദ്യ മത്സരം ഈ മാസം 19 നാണ്.