ജഡേജയുടെ മാജിക്

Webdunia
വ്യാഴം, 24 ഏപ്രില്‍ 2014 (11:29 IST)
PRO
ഐപിഎല്ലില്‍ രാജസ്ഥാന്‍ രാജക്കന്മാരെ കടപുഴക്കി വീഴ്ത്തിയിരിക്കുകയാണ് ചെന്നൈയുടെ ചക്രവര്‍ത്തികള്‍. ഏഴ് റണ്‍സിനാണ് ചെന്നെ രാജസ്ഥാനെ തകര്‍ത്തത്.

ചെന്നെ ഉയര്‍ത്തിയ 141 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19.5 ഓവറില്‍ 133 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ചെന്നെക്ക് വിജയം സമ്മാനിച്ചത്.

നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണര്‍ ഡ്വയ്ന്‍ സ്മിത്ത് നേടിയ അര്‍ധസെഞ്ച്വറിയാണ് ചെന്നൈക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബാട്ടിയയാണ് രാജസ്ഥാന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്.