ക്രിക്കറ്റില്‍ പിങ്ക് നിറമുള്ള പന്തുകളും

Webdunia
വ്യാഴം, 5 സെപ്‌റ്റംബര്‍ 2013 (17:01 IST)
PRO
PRO
ക്രിക്കറ്റില്‍ പിങ്ക് നിറമുള്ള പന്തുകളും ഉപയോഗിക്കാന്‍ ഒരുങ്ങുന്നു. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളാണ് ചുവപ്പും വെളുപ്പും പന്തുകള്‍ക്ക് പുറമെ പിങ്ക് നിറമുള്ള പന്തുകള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.

പിങ്ക് നിറമുള്ള പന്ത് ആദ്യം പരീക്ഷിക്കുക ഫസ്റ്റ് ക്ലാസ് മത്സരമായ എസ് കെ ആചാര്യ സ്മാരക ട്രോഫിയുടെ ഫൈനലിലാണ്. കളി രാത്രിയിലും പകലുമായതിനാല്‍ ഫ്ലഡ്‌ലൈറ്റില്‍ പിങ്ക് പന്തില്‍ കളിക്കുന്നത് മനസ്സിലാക്കാന്‍ സാധിക്കും.

പിങ്ക് പന്തുകള്‍ ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും പിങ്ക് പന്തുകള്‍ പരീക്ഷിച്ചിട്ടുണ്ട്. 6,500 രൂപ വിലവരുന്ന പിങ്ക് പന്ത് ഓസ്‌ട്രേല്യന്‍ പന്ത് നിര്‍മ്മാതാക്കളായ കൂക്കാബുറയാണ് ഇവിടെയും പന്ത് എത്തിക്കുന്നത്.