കോഹ്ലിയുടെ സെഞ്ച്വറി പാഴായി;ഇന്ത്യക്ക് വിജയക്കാനായില്ല.

Webdunia
തിങ്കള്‍, 20 ജനുവരി 2014 (09:43 IST)
PRO
ന്യൂസീലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ തോല്‍വിയോടെ തുടങ്ങി. വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി (123) സെഞ്ച്വറി നേടിയിട്ടും ഇന്ത്യക്ക് വിജയക്കാനായില്ല.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 292 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 48.4 ഓവറില്‍ 268 റണ്‍സിന് എല്ലാവരും പുറത്തായി.വിരാട് കോഹ്‌ലി,​ ക്യാപ്ടന്‍ ധോണി (40)​ എന്നിവരൊഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല.

ശിഖര്‍ ധവാന്‍ 32 റണ്‍സെടുത്തു. ടോസ് ജയിച്ച ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി ആതിഥേയരെ ബാറ്റിങ്ങിന് വിടുകയായിരുന്നു.

ഓപ്പണര്‍മാരായ ഗപ്ടിലിനെയും ജെസ്സി റൈഡറെയും 32 റണ്‍സിനിടെ പുറത്താക്കി ഇന്ത്യ നല്ല തുടക്കം കുറിച്ചെങ്കിലും കെയ്ന്‍ വില്യംസ(71)ന്റെയും മുന്‍നായകന്‍ റോസ് ടെയ്‌ല(55)റുടെയും സെഞ്ചുറി കളിപിടിച്ചടക്കി.

ഒരോവറില്‍ ധോനിയുടെയും രവീന്ദ്ര ജഡേജ(0)യുടെയും വിക്കറ്റുകള്‍ തെറിപ്പിച്ച് മക്ലേനാഗനാണ് കിവികളെ കളി ജയിപ്പിച്ചത്. കോഹ്ലിയുടെയും വിക്കറ്റ് തെറിപ്പിച്ചത് അദ്ദേഹമാണ്.