കെനിയക്കെതിരെ പാകിസ്ഥാന് മോശം തുടക്കം

ബുധന്‍, 23 ഫെബ്രുവരി 2011 (16:37 IST)
PRO
PRO
ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പ് എ മത്സരത്തില്‍ കെനിയയ്ക്കെതിരെ ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് മോശം തുടക്കം. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സാണ് പാകിസ്ഥാന്‍ എടുത്തിരിക്കുന്നത്.

ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൊത്തം സ്കോര്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ പാകിസ്ഥാന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 5.3 ഓവറില്‍ മുഹമ്മദ് ഫഹീസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തൊട്ടടുത്ത ഓവറില്‍ അഹമ്മദ് ഷെഹ്സാദിന്റേയും വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. ഹഫീസിന്റെ വിക്കറ്റ് ഒടീനോയ്ക്കും ഷെഹ്സാദിന്റെ വിക്കറ്റ് ഒഡോയക്കുമാണ് ലഭിച്ചത്.

മൂന്നാമതായി ക്രീസിലെത്തിയ കമ്രാന്‍ അക്മലും (41) ഷെഹ്സാദിന് പകരമെത്തിയ യൂനിസ് ഖാനും (28) ചേര്‍ന്നാണ് പാക്സിഥാനെ കൂടുതല്‍ തകര്‍ച്ചയില്ലാതെ മുന്നോട്ട് നയിക്കുന്നത്.

വെബ്ദുനിയ വായിക്കുക