കപില്‍ ദേവിന്റെ വിലക്ക് ബിസിസിഐ പിന്‍‌വലിച്ചു

Webdunia
ബുധന്‍, 25 ജൂലൈ 2012 (17:06 IST)
PRO
PRO
ടീം ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവിന് ഏര്‍പ്പെടുത്തിയ അഞ്ച് വര്‍ഷത്തെ വിലക്ക് ബിസിസിഐ പിന്‍‌വലിച്ചു. വിമത ലീഗായ ഐസിഎല്ലുമായി യാതൊരു ബന്ധവുമില്ലെന്ന് കപില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബിസിസിഐ വിലക്ക് പിന്‍‌വലിച്ചത്.

വിലക്ക് പിന്‍‌വലിച്ചതിനാല്‍ കപിലിന് ബിസിസിഐയുടെ ഉപഹാരമായ ഒരു കോടി രൂപയും പ്രതിമാസ പെന്‍ഷനും ലഭിക്കും.

സീ ടി വിയുടെ ആഭിമുഖ്യത്തില്‍ 2007ല്‍ ആരംഭിച്ച ഐസിഎല്ലിന്റെ ചെയര്‍മാനായിരുന്നു കപില്‍ദേവ്.