ഒരു പതിറ്റാണ്ടിന് ശേഷം സിംബാബ്‌വെയ്ക്ക് ടെസ്റ്റ് വിജയം
ഞായര്‍, 15 സെപ്‌റ്റംബര്‍ 2013 (10:34 IST)
PRO
PRO
ഒരു പതിറ്റാണ്ടിന് ശേഷം സിംബാബ്‌വെ ടെസ്റ്റ് വിജയം സ്വന്തമാക്കി. പാകിസ്താനെ 24 റണ്‍സിന് പരാജ്യപ്പെടുത്തിയാണ് സിംബാബ്‌വെ ചരിത്ര വിജയം നേടിയത്. 2001 ന് ശേഷം ഇതാദ്യമായിട്ടാണ് സിംബാബ്‌വെ ഒരു ടെസ്റ്റ് മത്സരത്തില്‍ വിജയിക്കുന്നത്.
ബംഗ്ലാദേശിനെതിരായിട്ടായിരുന്നു 2001-ല്‍ സിംബാബ്‌വെ വിജയിച്ചത്. പാകിസ്ഥാനെതിരെ ഒരു ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത് ഒന്നര പതിറ്റാണ്ടിന് ശേഷവുമാണ്.
രണ്ടാം ഇന്നിംഗ്‌സില്‍ 263 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാക് ടീം 239 റണ്‍സിന് അടിയറവ് പറഞ്ഞു. നായകന്‍ മിസ്ബാ ഉള്‍ ഹഖ് ഒരു ഘട്ടത്തില്‍ പാക് ടീമിനെ വിജയത്തില്‍ എത്തിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
79 റണ്‍സുമായി മിസ്ബ പവലിയനിലേക്ക് മടങ്ങിയതോടെ മത്സരം സിംബാബ്‌വെയുടെ വരുതിയിലേക്ക് വരികയായിരുന്നു. സിംബാബ്‌വെയുടെ ടെന്‍ഡെയ് ചതാരയാണ് മാന്‍ ഓഫ് ദ മാച്ച്. മാന്‍ ഓഫ് ദ് സീരിസ് പാകിസ്താന്റെ യുനീസ് ഖാനാണ്.
സ്‌കോര്‍: സിംബാബ്‌വെ ഒന്നാം ഇന്നിംഗ്‌സ് 294, രണ്ടാം ഇന്നിംഗ്‌സ് 199. പാകിസ്താന്‍ ഒന്നാം ഇന്നിംഗ്‌സ് 230, രണ്ടാം ഇന്നിംഗ്‌സ് 239.