ഏകദിന കിരീടം ഇന്ത്യക്ക്; ശിഖര്‍ ധവാന് സെഞ്ചുറി

Webdunia
ബുധന്‍, 27 നവം‌ബര്‍ 2013 (17:27 IST)
PTI
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് 263 റണ്‍സ് നേടിയ വിന്‍ഡീസിനെ പിന്തുടര്‍ന്ന് ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചു.

പുറത്താകാതെ സെഞ്ചുറി കടന്ന ശിഖര്‍ ധവാനാണ് വിന്‍ഡീസിന് കനത്ത തിരിച്ചടി നല്‍കിയത്. പിന്നാലെയെത്തിയ ധോണിയും ജഡേജയും ചേര്‍ന്നപ്പോള്‍ അനായാസമായി ലക്ഷ്യം കണ്ടു. 2-1 എന്ന നിലയില്‍ പരമ്പര ഇന്ത്യ നേടി

യുവരാജ് സിംഗ് അര്‍ദ്ധശതകം നേടിയാണ് കളം വിട്ടത്.റെയ്ന(34), രോഹിത് ശര്‍മ(4), കോഹ്ലി(19)എന്നിവര്‍ പുറത്തായിരുന്നു. കാണ്‍പൂരില്‍ നടക്കുന്ന ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

കൊച്ചിയില്‍ നടന്ന ആദ്യമത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റ് വിജയം നേടി വിന്‍ഡീസ് തിരിച്ചടിച്ചു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെടുന്നതിന് മുമ്പുള്ള ഇന്ത്യയുടെ ആഭ്യന്തരമത്സരമാണിത്. എം എന്‍ സാമുവല്‍ 71 റണ്‍സും ഡാരന്‍ ബ്രാവോ പുറത്താവാതെ 51 റണ്‍സും നേടി. അശ്വിന് രണ്ട് വിക്കറ്റ് ലഭിച്ചു.

സ്കോര്‍

വെസ്റ്റിന്‍റീസ് 263/5

ഇന്ത്യ 265/5 (46.0 ഓവര്‍)