എന്‍ ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിയെന്ന് അഭ്യൂഹം

ബുധന്‍, 31 ജൂലൈ 2013 (17:21 IST)
PTI
PTI
എന്‍ ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിയെന്ന് അഭ്യൂഹം. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതായിട്ടാണ് വാര്‍ത്തകള്‍ പരന്നിരിക്കുന്നത്. ബിസിസിഐ അന്വേഷണക്കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ വാതുവയ്പ് കേസില്‍ ശ്രീനിവാസന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ശ്രീനിവാസന്‍ അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിയെന്ന് പറയുന്നത്.

എന്നാല്‍ കഴിഞ്ഞദിവസം മുംബൈ ഹൈക്കോടതി ബിസിസിഐ അന്വേഷണക്കമ്മീഷന്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പുതിയ കമ്മീഷന്‍ രൂപീകരിക്കണമെന്നും ബിസിസിഐയോട് കോടതി നിര്‍ദേശിച്ചു. കോടതിയുടെ കണ്ടെത്തലും നിര്‍ദേശങ്ങളും ശ്രീനിവാസന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

ജഡ്ജിമാരായ ടി ജയറാം ചൗദ, ആര്‍ ബാലസുബ്രഹ്മണ്യന്‍ എന്നിവരടങ്ങുന്ന രണ്ടംഗ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഐപിഎല്‍ ഒത്തുകളിയില്‍ ഗുരുനാഥ് മെയ്യപ്പന്റെയും, രാജ് കുന്ദ്രയുടെയും നിരപരാധികളാണെന്നായിരുന്നു പറഞ്ഞിരുന്നത്.

വെബ്ദുനിയ വായിക്കുക