തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി എന്‍ ശ്രീനിവാസനെ എതിരില്ലാതെ തെരഞ്ഞെടുത്തു. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പു നടന്നത്. പന്ത്രണ്ടാം തവണയാണു ശ്രീനിവാസന്‍ പ്രസിഡന്റാകുന്നത്.
ബിസിസിഐ പ്രസിഡന്റ് കൂടിയായ ശ്രീനിവാസന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഒത്തുകളി ആരോപണത്തെത്തുടര്‍ന്നു ബിസിസിഐ.പ്രസിഡന്റ് സ്‌ഥാനത്തുനിന്നു താല്‍കാലികമായി മാറി നില്‍ക്കുകയാണു ശ്രീനിവാസന്‍.
അസോസിയേഷന്‍ സെക്രട്ടറിയായി കാശി വിശ്വനാഥന്‍ തുടര്‍ച്ചയായി ഏഴാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 2013-14 സീസണിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. കളപതി എസ് അഹോരം, പ്രഭാകര്‍ റാവു, എസ് രാഘവന്‍, പിഎസ് രാമന്‍ എന്നിവരാണു വൈസ് പ്രസിഡന്റുമാര്‍.