ഇന്ത്യ-പാക് അണ്ടര്‍ 19; 315 റണ്‍സ് വിജയലക്‍ഷ്യം, സഞ്ജുവിന് സെഞ്ചുറി

Webdunia
ശനി, 4 ജനുവരി 2014 (15:53 IST)
PRO
19 വയസിനു താഴെയുള്ളവരുടെ ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കെതിരെ പാകിസ്ഥാന് 315 റണ്‍സ് വിജയലക്‍ഷ്യം. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 314 റണ്‍സെടുത്തത്.

സെഞ്ചുറികള്‍ നേടിയ നായകന്‍ വിജയ് സോളിന്റേയും ഉപനായകന്‍ സഞ്ജു സാംസണിന്റേയും പ്രകടനത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്.

ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.88 പന്തില്‍ 100 തികച്ച സഞ്ജു പുറത്താകുകയായിരുന്നു.