ടീം ഇന്ത്യയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം പുതിയ നായകന്‍ മഹേന്ദ്ര സിംഗ് ധോനിയില്‍ നിന്നും എതെങ്കിലും പരിശീലകനിലേക്കു മാറ്റണമെന്ന് മുന്‍കാല താരങ്ങള്‍. ടീം നായകന്‍ വിക്കറ്റ് കീപ്പര്‍ എന്നീ പദവികള്‍ ഇപ്പോള്‍ തന്നെയുള്ള ധോനിക്ക് മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയുള്ള ടീമിന്‍റെ ചുമതല അമിത ഭാരമാണെന്നും മുന്‍ താരങ്ങള്‍ അഭിപ്രായപ്പെടുന്നു.
ലോകകപ്പിനു ശേഷം ഗ്രെഗ് ചാപ്പല്‍ വിരമിച്ച സാഹചര്യത്തില്‍ ഇന്ത്യ മുഖ്യ പരിശീലകനില്ലാതെയാണ് ട്വന്‍റി ലോകകപ്പ് വരെ നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോനിയുടെ കാലയളവ് കുറച്ചു വര്‍ഷമേ ആകുന്നുള്ളൂ. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഇന്ത്യയില്‍ എത്തിയതും നായകന്‍ ദ്രാവിഡ് പദവി ഒഴിയാന്‍ തയ്യാറായി.
ദ്രാവിഡ് പദവി കൈവിടുമ്പോള്‍ ട്വന്‍റി ലോകകപ്പ് വേളയിലായിരുന്ന ധോനിയുടെ നായക പദവിക്കും ട്വന്‍റിയില്‍ അദ്ദേഹം ഒരുക്കിയ തന്ത്രങ്ങള്‍ ഫലം കാണുക കൂടി ചെയ്‌തപ്പോള്‍ പരക്കെ അംഗീകാരമായി. എന്നാല്‍ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയ്‌ക്കെതിരെയുള്ള പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെയാണ് ധോനിയുടെ ടീമിനു പരിശീലകന്‍റെ സഹായം വേണമെന്ന തത്വത്തില്‍ മുന്‍ കാല താരങ്ങള്‍ എത്തിയത്.
നല്ല ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ധോനി തന്നെ ടെസ്റ്റിനും നായകനായിരിക്കുകയാണ്. എന്നാല്‍ കളിയില്‍ സാധാരണഗതിയില്‍ അമിത പ്രതീക്ഷകള്‍ക്കു മേല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം പങ്കു വയ്‌ക്കാന്‍ ഒരു പരിശീലകന്‍ കൂടിയുള്ളത് നല്ലതാണെന്നാണ് പല താരങ്ങളുടെയും അഭിപ്രായം. തന്‍റെ ചുമതല ഒരു പരിശീലകനു കീഴിലാനെങ്കില്‍ ധോനിക്ക് നന്നായി വിനയോഗിക്കാനും അതില്‍ വലരാനും ധോനിക്ക് അവസരം നല്‍കുമെന്ന് മുന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയ്‌ക്ക് വദ് പറയുന്നു.
ഇന്ത്യന്‍ ടീമില്‍ തന്നെ ഒരു മുഴുവന്‍ പരിശീലകന്‍റെ അഭാവം പ്രകടമായിരിക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്നു തന്നെ പരിശീലകനെ നല്‍കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഉപനായകന്‍ യുവരാജ് സിംഗ്. ബി സി സി ഐ ഓസ്ട്രേലിയന്‍ പര്യടനത്തിനു മുമ്പ് തന്നെ പുതിയ പരിശീലകനെ കൊണ്ടു വരുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതിനായി ഇരുപതിലധികം അപെക്ഷകളാണ് ബോര്‍ഡിനു മുന്നില്‍ എത്തിയിരിക്കുന്നത്.