ഇന്ത്യയെ തോല്പിക്കുക അത്ര പ്രയാസമുള്ള കാര്യമല്ലെന്ന് ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ. സന്നാഹ മത്സരത്തിലെ തോല്‍വി ടൂര്‍ണമെന്റില്‍ കണക്കാക്കേണ്ട കാര്യമേയില്ലെന്നാണ് ജയവര്‍ധനെയുടെ അഭിപ്രായം. ലങ്ക 333 റണ്‍സ് അടിച്ചുകൂട്ടിയിട്ടും വിരാട് കോലിയുടെയും ദിനേഷ് കാര്‍ത്തിക്കിന്റെയും സെഞ്ച്വറികളില്‍ ഇന്ത്യ അത് മറികടക്കുകയായിരുന്നു.
ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പുറത്തെടുത്ത മികവ് ലങ്കയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ടെന്ന് ജയവര്‍ധനെ പറയുന്നു. സെമിയില്‍ ഇന്ത്യയെ നേരിടുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി എതിരാളികളുടെ ബാറ്റിങ് നിര തന്നെയാണെന്ന് ജയവര്‍ധനെ പറയുന്നു. അനായാസം സ്‌കോറുയര്‍ത്താന്‍ ഇന്ത്യന്‍ താരങ്ങളെ അനുവദിക്കാതിരിക്കുകയാവും ലങ്കയുടെ ലക്ഷ്യമെന്നും ജയവര്‍ധനെ പറഞ്ഞു.