ഇത്രയും പണം ആദ്യമായാണ് ഒരുമിച്ച് കാണുന്നത്: ക്രിസ് മോറിസ്

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2013 (17:11 IST)
PRO
ഇത്രയും പണം തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഒരുമിച്ച് കാണുന്നതെന്ന് ഐ പി എല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 3.3 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ക്രിസ് മോറിസ്.

' ഈ പണം എന്ത് ചെയ്യണമെന്നറിയാതെ ഞെട്ടുന്നു. സത്യമായും എനിക്കറിയില്ല ഈ പണം എന്തു ചെയ്യണമെന്ന് , അച്ചനും അമ്മയ്ക്കും ഈ പണം നല്‍കി അവരുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കും ഞാന്‍ ചെയ്യുകയെന്നും' മോറിസ് പറയുന്നു. ചെന്നൈയില്‍ നടന്ന ഐപിഎല്‍ ലേലപട്ടികയില്‍ ആറാം സ്ഥാനക്കാരനാണ് ഈ പേസ്‌ ബോളര്‍.

സ്ഥിരമായി 140 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയുന്ന മോറിസ്‌ ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തര ട്വന്റി20 ലീഗില്‍ വിക്കറ്റ്‌ നേട്ടത്തില്‍ മുമ്പനായിരുന്നു. ലയണ്‍സിന്റെ താരമായ മോറിസിനെ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് വാങ്ങിയത്.