ഇംഗ്ലണ്ടിന് പരമ്പര

വെള്ളി, 7 മാര്‍ച്ച് 2014 (12:00 IST)
PRO
വെള്ളക്കാരുടെ മുന്നില്‍ കരീബിയന്‍ പടയാളികള്‍ അടിതെറ്റി വീണു. അവസാന ഏകദിനത്തില്‍ ഏകദിനത്തില്‍ 25 റണ്‍സ്‌ വിജയം നേടിയ ഇംഗ്ലണ്ട്‌ പരമ്പര സ്വന്തമാക്കി.

നേരത്തേ, ജോ റൂട്ടിന്റെ കന്നി സെഞ്ചുറിയുടെയും ജോസ്‌ ബട്‌ലറുടെ (99)യും കരുത്തില്‍ ഇംഗ്ലണ്ട്‌ ആറുവിക്കറ്റിനു 303 റണ്‍സ്‌ നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ്‌ ഇന്‍ഡീസിനു വേണ്ടി ദിനേഷ്‌ രാംദിന്‍ കന്നി സെഞ്ചുറി നേടി. എന്നാല്‍ മൂന്നിനു 43 എന്ന നിലയില്‍നിന്ന്‌ ആതിഥേയരെ ഉയര്‍ത്തിയ റാംദിന്‍ പുറത്തായപ്പോള്‍ സ്കോര്‍ 278ല്‍ അവസാനിച്ചു.

മൂന്നാമത്തേതും നിര്‍ണായകവുമായ വിന്‍ഡീസ്‌ വിക്കറ്റ്‌ കീപ്പര്‍ നേടുന്ന ആദ്യ സെഞ്ചുറി എന്ന റെക്കോര്‍ഡോടെയാണു റാംദിന്‍ (125) നൂറു പിന്നിട്ടത്‌.

വെബ്ദുനിയ വായിക്കുക