അഴിമതി വിരുദ്ധ നിയമം നടപ്പിലാക്കാന്‍ ശ്രീലങ്കയ്ക്ക് ഐസിസി നിര്‍ദ്ദേശം

വ്യാഴം, 28 ജൂണ്‍ 2012 (10:58 IST)
PRO
PRO
അഴിമതി വിരുദ്ധ നിയമം നടപ്പിലാക്കാന്‍ ശ്രീലങ്കയോടും ബംഗ്ലാദേശിനോടും ഐസിസി ആവശ്യപ്പെട്ടു. ആഭ്യന്തരക്രിക്കറ്റുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്നാണ് ഐസിസിയുടെ ഈ നിര്‍ദ്ദേശം.

ശ്രീലങ്കന്‍ പ്രീമിയര്‍ ലീഫ് ട്വന്റി 20 മത്സരങ്ങള്‍ക്ക് മുന്നോടിയായി തന്നെ അഴിമതി നിയമവിരുദ്ധ നിയമം നടപ്പില്‍ വരുത്തണമെന്നാണ് ഐസിസി ശ്രീലങ്കന്‍ ക്രിക്കറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ അഴിമതി നടന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് അഴിമതി വിരുദ്ധ നിയമം നടപ്പിലാക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് ഐസിസി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക