രോഹിതും സഞ്ജുവും ഓപ്പണിംഗ്, ടീം ഇന്ത്യയെ കാത്ത് ലോകറെക്കോർഡ്! - സാധ്യതകളിങ്ങനെ

ചിപ്പി പീലിപ്പോസ്

ശനി, 1 ഫെബ്രുവരി 2020 (15:30 IST)
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി 20 പരമ്പരയിലെ അവസാന മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. നാളെ ഇന്ത്യൻ സമയം 12.30നാണ് കളി ആരംഭിക്കുക. ഇന്ത്യൻ ടീമിന്റെ കൈയ്യകലത്തുള്ളത് ഒരു ലോകറെക്കോർഡ് ആണ്. 
 
നിലവിൽ വിൻഡീസിനെതിരായ നാല് മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. അഞ്ചാം ടി20യും ജയിക്കാനായാൽ അതിലൂടെ ഇന്ത്യ കുറിക്കാൻ പോകുന്നത് ഒരു ലോകറേക്കോർഡ് തന്നെയാണ്. ടി20യുടെ ചരിത്രത്തിൽ ഇതുവരെ ഒരു ടീമും 5 മത്സരങ്ങളുടെ പരമ്പരയിൽ സമ്പൂർണ വിജയം നേടിയിട്ടില്ല. അഞ്ചാം മത്സരത്തിലും ജയിക്കാനായാൽ ഇന്ത്യ കുറിക്കുന്നത് ചരിത്രമാകും.  
 
അവസാനത്തെ രണ്ടു കളികളിലും സൂപ്പര്‍ ഓവറിലായിരുന്നു ഇന്ത്യന്‍ വിജയം. അത്രയധികം ആകാംഷയോടെയാണ് കാണികൾ മത്സരം കണ്ടിരുന്നത്. ട്വിസ്റ്റുകളുടെ പെരുമഴ തന്നെയായിരുന്നു ഇരുടീമുകളും തീർത്തത്. 
 
ബൌളിങ്ങിനു അനുകൂലമായ പിച് ആയതിനാൽ ആദ്യം ബാറ്റിനു ഇറങ്ങുന്നവർക്ക് കളി കുറച്ച് ദുഷ്കരമാകും. നാളത്തെ മത്സരത്തിൽ സഞ്ജു പ്ലെയിങ് ഇലവനിൽ ഉണ്ടാകുമെന്ന് തന്നെയാണ് റിപ്പോർട്ട്. അതിനുള്ള എല്ലാ സൂചനയും കഴിഞ്ഞ ദിവസം ക്യാപ്റ്റൻ വിരാട് കോഹ്ലി നൽകിയിരുന്നു. നാലാം ടി 20യിൽ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച് പകരം ഓപ്പണറായി സഞ്ജുവിനെ ഇറക്കുകയായിരുന്നു കോഹ്ലി. 
 
8 റൺസ് മാത്രമെടുത്ത് പുറത്തായെങ്കിലും സഞ്ജുവിനെ കോഹ്ലി സൂപ്പർ ഓവറിൽ ഇറക്കിയിരുന്നു. ആക്രമിച്ച് കളിക്കുക എന്നത് ഒരു ക്രിക്കറ്ററെ സംബന്ധിച്ച് ചെറിയ കാര്യമല്ലെന്നായിരുന്നു കോഹ്ലിയുടെ അഭിപ്രായം. ഭയമില്ലാത്ത കളിക്കാരനാണ് സഞ്ജുവെന്നും അവൻ കൂടുതൽ കളി അർഹിക്കുന്നുണ്ടെന്നും കോഹ്ലി പറഞ്ഞിരുന്നു. ഈ വാക്കുകൾ മലയാളികൾക്ക് വലിയ ഊർജ്ജമാണ് നൽകുന്നത്. അവസാന ടി20യിലും സഞ്ജു ഉണ്ടാകുമെന്നാണ് കരുതുന്നത്.    
 
അവസാന മത്സരത്തിൽ ചില മാറ്റങ്ങളൊക്കെ വരുത്തിയാകും ടീം ഇന്ത്യ ഇറങ്ങുക. തുടർച്ചയായി മത്സരിക്കുന്ന കെ എൽ രാഹുലിന് വിശ്രമം അനുവദിച്ച് പകരം റിഷഭ് പന്തിനെ തിരിച്ചിറക്കാനാകും തീരുമാനിക്കുക. പരമ്പരയില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്ത സ്പിന്നര്‍ കുല്‍ദീപ് യാദവിനെ യുസ്‌വേന്ദ്ര ചാഹലിനു പകരം കളിപ്പിച്ചേക്കും. ബുമ്രയെ വിശ്രമിക്കാൻ അനുവദിച്ച് മുഹമ്മദ് ഷമിയെ തിരിച്ച് വിളിക്കാനാകും സാധ്യത. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍