കോവിഡ് ബാധിച്ച യുവതി പ്രസവിച്ച് അഞ്ചാം ദിനം മരിച്ചു, കുഞ്ഞിനെ അമ്മ കണ്ടത് ഒരേയൊരു തവണ

ജോൺസി ഫെലിക്‌സ്

ചൊവ്വ, 27 ഏപ്രില്‍ 2021 (11:08 IST)
ഗർഭിണിയായിരിക്കെ കോവിഡ് പോസിറ്റീവ് ആയ യുവതി പ്രസവം കഴിഞ്ഞ അഞ്ചാം ദിവസം മരണത്തിന് കീഴടങ്ങി. കോട്ടയം ഗാന്ധിനഗർ മുടിയൂർക്കര പ്ലാപ്പറമ്പിൽ പ്രസാദ് പി എബ്രഹാമിന്റെ ഭാര്യ മെറിൻ മാത്യു (36) ആണ് മരിച്ചത്. 
 
എട്ടുമാസം ഗർഭിണിയായിരിക്കെയാണ് ഈ മാസം 20ന് മെറിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ അഡ്‌മിറ്റ്‌ ചെയ്‌ത മെറിൻ രാത്രിയോട് ഒരു ആൺകുഞ്ഞിന് ജന്മം നൽകി. 
 
കുഞ്ഞ് കോവിഡ് നെഗറ്റീവ് ആയിരുന്നു. ഒരു തവണ മെറിനെ കാണിച്ച ശേഷം ബന്ധുക്കൾ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് മെറിന് ആരോഗ്യനില വഷളായി. ന്യുമോണിയ പിടിപെട്ടു.
 
ഞായറാഴ്‌ച രാത്രിയോടെ മെറിൻ മരണത്തിന് കീഴടങ്ങി. മുടിയൂർക്കര ഹോളി ഫാമിലി പള്ളിയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മെറിൻറെ സംസ്കാരം നടത്തി.
 
മെറിൻ - പ്രസാദ് ദമ്പതികൾക്ക് ഒരു മൂത്ത മകൻ കൂടിയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍