ഒരാഴ്ചയായി 12 സംസ്ഥാനങ്ങളിലെ പ്രതിദിന കൊവിഡ് കേസുകളുടെ ശരാശരി എണ്ണം നൂറില്‍ കൂടുതല്‍

ശ്രീനു എസ്
വ്യാഴം, 25 ഫെബ്രുവരി 2021 (07:26 IST)
കഴിഞ്ഞ ഒരാഴ്ചയായി 12 സംസ്ഥാനങ്ങളിലെ പ്രതിദിന പുതിയ കേസുകളുടെ ശരാശരിഎണ്ണം നൂറില്‍ കൂടുതലാണ്. മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, തെലങ്കാന, ഡല്‍ഹി, ഹരിയാന എന്നിവയാണവ. കേരളം, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം ശരാശരി നാലായിരത്തിലധികം രോഗികള്‍.
 
ഇന്ത്യയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1.46 ലക്ഷം ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ പ്രതിദിന രോഗമുക്തരുടെ എണ്ണം, രോഗം സ്ഥിരീകരിച്ചവരെക്കാള്‍ കൂടുതല്‍. വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1.21 കോടിയായി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1.50 ലക്ഷത്തില്‍ താഴെ (1,46,907). ഇത് ആകെ രോഗബാധിതരുടെ 1.33 ശതമാനമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article