തിരുവനന്തപുരത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ 4342 പേര്‍; 288 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

ശ്രീനു എസ്
തിങ്കള്‍, 1 ഫെബ്രുവരി 2021 (20:49 IST)
തിരുവനന്തപുരത്ത് ഇന്ന് 288 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 255 പേര്‍ രോഗമുക്തരായി. നിലവില്‍ 4,342 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 202 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
 
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,497 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 22,401 പേര്‍ വീടുകളിലും 55 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,633 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article