സ്ഥാനാര്‍ഥിക്കു കോവിഡ് സ്ഥിരീകരിച്ചാല്‍!

ശ്രീനു എസ്
ശനി, 21 നവം‌ബര്‍ 2020 (08:55 IST)
സ്ഥാനാര്‍ഥിക്കു കോവിഡ് പോസിറ്റിവ് ആകുകയോ ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടി വരികയോ ചെയ്യുന്നപക്ഷം ഉടന്‍ പ്രചാരണ രംഗത്തുനിന്നു മാറിനില്‍ക്കണം. ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം പൂര്‍ണമായി ഒഴിവാക്കണം. റിസര്‍ട്ട് നെഗറ്റിവ് ആയതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം മാത്രമേ തുടര്‍ പ്രവര്‍ത്തനം പാടുള്ളൂവെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വ്യക്തമാക്കി. 
 
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫിസര്‍മാരുടെ കാര്യാലയങ്ങളിലും മറ്റ് ഓഫിസുകളിലും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇവിടങ്ങളിലെത്തുന്ന പൊതുജനങ്ങളും ഇക്കാര്യങ്ങള്‍ പാലിക്കാന്‍ സന്നദ്ധരാകണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article