തിരുവനന്തപുരത്ത് ഇന്നലെ 393 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 611 പേര്‍ രോഗമുക്തരായി. നിലവില്‍ 5,525 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ മൂന്നു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. വര്‍ക്കല സ്വദേശിനി ആനന്ദവല്ലി(64), നഗരൂര്‍ സ്വദേശിനി സുഹറാ ബീവി(76), കടയ്ക്കാവൂര്‍ സ്വദേശി സുരേഷ്(53) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.