കെഎസ്ആര്‍ടിസിയിലും കൊവിഡ് പടര്‍ന്ന് പിടിക്കുന്നു!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 18 ജനുവരി 2022 (12:37 IST)
സെക്രട്ടറിയേറ്റില്‍ കൊവിഡ് രൂക്ഷമാകുന്നു. 80തോളം ജീവനക്കാര്‍ക്ക് കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഈമാസം 23വരെ അടച്ചിട്ടിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പലര്‍ക്കും രണ്ടാമത്തെ തവണയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. 
 
അതേസമയം കെഎസ്ആര്‍ടിസിയിലും കൊവിഡ് രൂക്ഷമാണ്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് ഡിപ്പോയിലെ 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ നെടുമങ്ങാട് ഡിപ്പോയിലെ ഒമ്പത് പേര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article