മഹാരാഷ്ട്രയില്‍ ഇന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 24 ജനുവരി 2022 (09:07 IST)
മഹാരാഷ്ട്രയില്‍ ഇന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയാണ് ആരംഭിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതില്‍ ജില്ലാ ഭരണകൂടങ്ങളാണ് തീരുമാനം എടുക്കുന്നത്. മുംബൈ, താനെ, നാസിക് എന്നിവിടങ്ങളിലെല്ലാം സ്‌കൂളുകള്‍ തുറക്കും.
 
അതേസമയം രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കൊവിഡ് വ്യാപനം കുറയുന്നു. ജനുവരി ആദ്യ ആഴ്ചയേക്കാള്‍ രോഗവ്യാപന തോത് കുറഞ്ഞിരിക്കുന്നതായി മദ്രാസ് ഐ ഐടി നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. ദില്ലിയില്‍ പ്രതിദിന കേസുകള്‍ പതിനായിരത്തിന് താഴെയെത്തിയിട്ടുണ്ട്. അതേസമയം മുംബൈയിലും കൊല്‍ക്കത്തയിലും രോഗികളുടെ എണ്ണം മൂവായിരത്തില്‍ താഴെയെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article