ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍

Webdunia
വ്യാഴം, 13 മെയ് 2021 (15:47 IST)
ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകുന്ന, രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം, ആര്‍. ടി. പി. സി. ആര്‍ നടത്തുന്നതാണ് ഈ ഘട്ടത്തില്‍ പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റ് ഫലം വൈകുന്ന സാഹചര്യത്തില്‍ ഇതാണ് ഉചിതം. ഐസിഎംആറിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശവും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്ന റെയില്‍വേ യാത്രക്കാര്‍  യാത്ര പുറപ്പെടുന്നതിന്  72 മണിക്കൂര്‍ മുമ്പുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റീവ്  സര്‍ട്ടിഫിക്കറ്റ് കരുതണം. ആശുപത്രികളില്‍ തടസമില്ലാതെ വൈദ്യുതി ഉറപ്പുവരുത്തണം. ഇതിനായി ആശുപത്രികള്‍ എമര്‍ജന്‍സി ഇലക്ട്രിക് സപ്ലൈ ഉറപ്പാക്കണം.  അതിതീവ്ര മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ള ദിവസങ്ങളാണ് മുന്നിലുള്ളത്. അതുകൊണ്ട് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ കെഎസ്ഇബിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article