5ജി ട്രയലില്‍ നിന്ന് ചൈനീസ് കമ്പനിളെ ഒഴിവാക്കിയ ഇന്ത്യന്‍ തീരുമാനം ഉത്തമമെന്ന് യുഎസ്

ശ്രീനു എസ്

വ്യാഴം, 13 മെയ് 2021 (14:10 IST)
5ജി ട്രയലില്‍ നിന്ന് ഹുവായ് പോലുള്ള ചൈനീസ് കമ്പനികളെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ പുതിയ തീരുമാനം ഉത്തമമാണെന്ന് യുഎസ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. 5ജി ട്രയലിനായി ഇന്ത്യ അനുമതി നല്‍കിയിട്ടുള്ളത് ചൈനയുടെ സാങ്കേതികവിദ്യകളൊന്നും ഉപയോഗിക്കാത്ത കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ഐഡിയ, എംടിഎന്‍എല്‍ എന്നീ കമ്പനികള്‍ക്കാണ്. 2020 ല്‍ തന്നെ 5ജി ട്രയലിനായി ചൈനീസ് കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതില്‍ യുഎസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. 
 
ദേശീയ സുരക്ഷ ഭീഷണിയാണ് ചൈനയുടെ കമ്പനികള്‍ക്ക് അനുമതി നല്‍കാതിരിക്കാനുള്ള പ്രധാന കാരണം. അതുപൊലെ തന്നെ ചൈനീസ് ഉപകരണങ്ങളുടെ ഗുണമേന്മയിലും ആശങ്കയുണ്ട്. എന്നാല്‍ ചൈനയെ 5ജി ട്രയലില്‍ നിന്ന് ഒവിവാക്കിയത് ഇന്ത്യയുടെ ടെലികോം വ്യവസായത്തെയും അതുമായി ബന്ധപ്പെട്ടുവരുന്ന ബിസിനസുകളുടെ വളര്‍ച്ചയെയും ദോഷകരമായി ബാധിക്കുമെന്ന് ചൈന അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍